Latest NewsInternational

റംസാന്‍ മാസത്തില്‍ ജോലിസ്ഥലങ്ങളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇവയാണ്

റംസാന്‍ അടുത്തുവരികയാണ്. ഈ മാസത്തില്‍ ജോലി സ്ഥലങ്ങളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇവയാണ്.

  • ജോലി സ്ഥലങ്ങളില്‍ മീറ്റിംഗ് തീരുമാനിക്കുമ്പോള്‍ പ്രവൃത്തി സമയങ്ങള്‍ പരിഗണിക്കുക.
  • മീറ്റിംഗുകള്‍ 10 മണി മുതല്‍ 2 മണി വരെയുള്ള സമയങ്ങളില്‍ നടത്തുക. വൈകീട്ട് നടത്തുന്ന മീറ്റിംഗുകള്‍ ഉണ്ടെങ്കില്‍ 7 മണിക്ക് കഴിയുന്ന രീതിയില്‍ ക്രമീകരിക്കുക.
  • പ്രാര്‍ത്ഥന സമയങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുകയോ പരിപാടികള്‍ ആസൂത്രണം ചെയ്യുകയോ ചെയ്യരുത്.
  • ട്രാഫിക് നിയമങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ജോലി സമയം ക്രമീകരിക്കുക.
    മഗ്രിബ് സമയങ്ങളില്‍ ഡ്രൈവിങ് ഒഴിവാക്കുക.
  • റംസാന്‍ മാസത്തില്‍ പൊതുസ്ഥലങ്ങളില്‍ വെച്ച് ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
  • വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് മുന്‍പില്‍ വെച്ച് ഭക്ഷണം കഴിക്കരുത്.
    ജോലി സമയങ്ങളില്‍ പാട്ടുകള്‍ വെക്കരുത്.
  • മറ്റുള്ളവരോട് നിങ്ങള്‍ ഉപവസിക്കുന്നുണ്ടോയെന്ന് ചോദിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button