ദമാം : ആശുപത്രിയിൽ ചികിൽസയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. 12 വർഷമായി ജുബൈലിൽ കൽപക റസ്റ്ററന്റിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്‌തു വരികയായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി പണിക്കവീട്ടിൽ ഫിറോസ് (43) ആണ് മരിച്ചത്. വയറു വേദനയെ തുടർന്നു ജുബൈൽ അൽമനാ ഹോസ്പിറ്റലിലാണ് ചികിത്സയിലായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.
കുടുംബത്തോടൊപ്പം ജുബൈലിലാണ് താമസിച്ചിരുന്നത്. ഭാര്യ: സുഫൈറ, മക്കൾ: അയാൻ, അമാൻ, ആയ്ദിൻ.
Post Your Comments