Latest NewsSaudi ArabiaGulf

നോമ്പ് തുറ വിഭവ വിതരണം, ആശയ പ്രചരണങ്ങള്‍ നടത്തരുത്, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കരുത് .. മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

റിയാദ് : നോമ്പ് തുറ വിഭവ വിതരണം, ആശയ പ്രചരണങ്ങള്‍ നടത്തരുത്, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കരുത് .. മുന്നറിയിപ്പുമായി സൗദി മന്ത്രാലയം . മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നോമ്പ് തുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതായി ഹറം കാര്യ വകുപ്പ് മേധാവി അറിയിച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും.

നോട്ടീസുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയും വിതരണം ചെയ്യാന്‍ അനുവാദമില്ല. വിശ്വാസികള്‍ക്ക് പ്രായാസമുണ്ടാക്കുന്ന തരത്തില്‍ നടവഴിയിലും മറ്റുമായി വിഭവങ്ങള്‍ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഹറം കാര്യ വകുപ്പ് മേധാവി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. റമദാനിലെ തിരക്ക് പരിഗണിച്ചു തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി മസ്ജിദുല്‍ ഹറമില്‍ 140 പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button