KeralaNews

കോഴിക്കോട് കെഎംസിടി ആയുര്‍വേദ കോളേജില്‍ അധ്യാപക സമരം ശക്തമാകുന്നു

 

മുക്കം: ശമ്പള പരിഷ്‌കരണമടക്കം ആവശ്യങ്ങളുയര്‍ത്തിയതിന് നാല് അധ്യാപകരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ചും സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ടും മണാശേരി കെഎംസിടി ആയുര്‍വേദ കോളേജില്‍ അധ്യാപകര്‍ നടത്തുന്ന സമരം 20-ാം ദിവസത്തേക്ക് കടന്നു. അധ്യാപകര്‍ക്ക് പിന്തുണയര്‍പ്പിച്ച് വിദ്യാര്‍ഥികളും സമരത്തിലാണ്.

18 ദിവസമായി ആയുര്‍വേദ കോളേജിനു മുമ്പില്‍ അധ്യാപകര്‍ നടത്തിവന്ന സമരം വ്യാഴാഴ്ച കെഎംസിടി ഓഫീസിനു മുന്നിലേക്ക് മാറ്റി. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടു ക്കണമെന്നും വേതന സേവന വ്യവസ്ഥകള്‍ പുതുക്കണമെന്നും ആവശ്യപ്പെട്ട് 28 അധ്യാപകരാണ് സമരം നടത്തുന്നത്.

ഇവര്‍ക്ക് പിന്തുണയുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മുക്കം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയും പ്രധാന ഗേറ്റില്‍ തടഞ്ഞു. ഇതോടെ വിദ്യാര്‍ഥികളും ജനപ്രതിനിധിയും അടക്കമുള്ളവര്‍ പിന്‍വശത്തുകൂടി പ്രധാന ഓഫീസിനു മുന്നിലെത്തി. ഇവിടെ സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റിന്റെ ഷട്ടര്‍ അടച്ച് നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു.

സമരം ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകാതെ മാനേജ്‌മെന്റ് വാശി പിടിച്ചതോടെ വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയത്. വിദ്യാര്‍ഥിസമരം ബുധനാഴ്ചയോടെ എസ്എഫ്‌ഐ തിരുവമ്പാടി ഏരിയാ കമ്മിറ്റി ഏറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button