KeralaLatest News

അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവം: പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരത്ത് അധ്യാപകന്‍ ഹയര്‍സെക്കന്‍ഡറി ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പോലീസിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ ഒരു അധ്യാപകന്‍ മാത്രമാണ്‌ ഉള്‍പ്പെട്ടതെന്നാണ് നിഗമനം. വിജയ ശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് ഒരു സമ്മര്‍ദ്ദവും നല്‍കിയിട്ടില്ല. എന്നാല്‍ അധ്യാപകന്‍ ഉത്തരക്കടലാസ് തിരുത്തിയത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്രമക്കേട് കണ്ടെത്തിയ ശേഷം ഹയര്‍ സെക്കന്‍ഡറി വകുപ്പ് നടത്തിയ തെളിവെടുപ്പില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചിരുന്നു. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപികയടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നാല് കുട്ടികള്‍ക്ക് വേണ്ടി ആളുമാറി പരീക്ഷയെഴുതുകയും 32 ഉത്തരക്കടലാസുകള്‍ തിരുത്തുകയും ചെയ്തതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതുന്നു. എവിടെ വച്ച് ഉത്തരക്കടലാസുകള്‍ തിരുത്തി, പണം വാങ്ങി തിരുത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന പരാതിയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപി കൈമാറുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button