CinemaNewsEntertainment

നയന്‍താരയുടെ മിസ്റ്റര്‍ ലോക്കല്‍ 17ന് തിയറ്ററുകളില്‍

 

കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് ശിവകാര്‍ത്തികേയന്‍. ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ജോഡി ചേരുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. സ്പോര്‍ട്സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന ‘മിസ്റ്റര്‍ ലോക്കലി’ല്‍ നയന്‍താര ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ് എത്തുന്നത്. റൊമാന്‍സും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേര്‍ത്ത ഒരു മാസ്സ് ആക്ഷന്‍ ഫാമിലി എന്റര്‍ടൈനറാണ് ചിത്രം.

മിസ്റ്റര്‍ ലോക്കലിനെ കുറിച്ച് ശിവ കാര്‍ത്തികേയന്‍: ‘ഇത് വളരെ ലളിതമായിട്ടുള്ള തമാശകളുള്ള ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയാണ് .ഓരോ സിനിമക്കും പുതുമകള്‍ അനിവാര്യമാണ് അത്തരത്തിലുള്ള പുതുമ ഈ സിനിമയിലും ഉണ്ട് .സംവിധായകന്‍ രാജേഷിന്റെ ശൈലിയിലുള്ള സിനിമ തന്നെയാണിത്. അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി വളരെ ആസ്വാദ്യകരമായിരിക്കും .ഇതും അതു പോലെ തന്നെയാണ്. അത് കൂടാതെ ഹൃദയത്തെ സ്പര്‍ശിക്കുന്ന പ്രണയവും ആവേശഭരിതമായ ആക്ഷന്‍ രംഗങ്ങളും ബന്ധങ്ങള്‍ കൊണ്ട് ഇഴ പിന്നിയ വൈകാരിക മുഹൂര്‍ത്തങ്ങളുമുണ്ട്. അതു കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ,ഇഷ്ടപെടുന്ന സിനിമയായിരിക്കും ഇത്. നയന്‍താര, രാധിക എന്നിവര്‍ ഉള്‍പ്പെടുന്ന വലിയൊരു താര സംഗമം തന്നെ മിസ്റ്റര്‍ .ലോക്കലില്‍ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത ‘

ശിവകാര്‍ത്തികേയന്റെ അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .താര നിബിഡമായ മിസ്റ്റര്‍.ലോക്കലില്‍ റോബോശങ്കര്‍ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു, ആര്‍ ജെ ബാലാജി,ലക്കി നാരായണന്‍ ,ഹരിജ ,ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം ദിനേശ് കൃഷ്ണാ .ബി .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാര്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അന്‍പറിവാണ് സ്റ്റണ്ട് മാസ്റ്റര്‍ .ശിവാ മനസിലെ ശക്തി ,ബോസ് എന്‍ട്ര ഭാസ്‌കര്‍, ഒരു കല്‍ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റര്‍. ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിച്ച ‘മിസ്റ്റര്‍ .ലോക്കല്‍’ മെയ് 17-ന് പ്രകാശ് ഫിലിംസ് കേരളത്തില്‍ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button