Latest NewsCricket

ധോ​ണി​യെ ഭീകരാണെന്നാണ് വിളിച്ചിരുന്നത്; വെളിപ്പെടുത്തലുമായി മുൻ സഹതാരം

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ത​ങ്ങ​ള്‍ ഭീ​ക​ര​ന്‍ എ​ന്നാ​ണു വി​ളി​ച്ചി​രു​ന്നെ​ന്ന വെളിപ്പെടുത്തലുമായി ബി​ഹാ​ര്‍ ടീ​മി​ല്‍ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ക​ളി​ച്ചി​രു​ന്ന താ​രം സ​ത്യ പ്ര​കാ​ശ്. സ്പോ​ര്‍​ട്സ്സ്റ്റാ​റി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   20 പ​ന്തി​ല്‍ 40-50 റ​ണ്‍​സ് ധോ​ണി അടിക്കുമായിരുന്നു. ആ ​സ​മ​യത്താണ് ഞങ്ങൾ അദ്ദേഹത്തെ ഭീകരൻ എന്ന് വിളിച്ചിരുന്നത്. എന്നാൽ രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ദ്ദേ​ഹം സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ക​യും ശാ​ന്ത​നാ​കു​ക​യും ചെ​യ്തു. ധോ​ണി മി​ക​ച്ച ഒ​രു വി​ദ്യാ​ര്‍​ഥി​യാണെന്നും സത്യ പ്രകാശ് പറയുകയുണ്ടായി.

ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തെ​യും ഇം​ഗ്ലീ​ഷ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​തി​ലെ പ്രാ​വീ​ണ്യ​ത്തെ​യും സത്യ പ്രകാശ് പുകഴ്ത്തുകയുണ്ടായി. മുൻപ് ധോ​ണി വി​ര​ള​മാ​യേ നാ​യ​ക​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്നു​ള്ളു​വെ​ന്നും അ​ന്ന് ഒ​പ്പം ക​ളി​ച്ച​വ​രി​ല്‍ ആ​ര്‍​ക്കും വ​ലി​യ നി​ല​യി​ല്‍ എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button