KeralaLatest News

കർദ്ദിനാളിനെതിരായ വ്യാജരേഖ കേസിന് സ്റ്റേ

കൊച്ചി : കർദ്ദിനാളിനെതിരായ വ്യാജരേഖ കേസ് കോടതി സ്റ്റേ ചെയ്തു. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കാക്കനാട് മജിസ്‌ട്രറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.റിവിഷൻ ഹർജിയിൽ തീർപ്പുണ്ടാക്കുന്നതുവരെ വിചാരണ പാടില്ല.

അതേസമയം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ച എറണാകുളം സ്വദേശി ആദിത്യൻ പോലീസിന് നൽകിയ മൊഴി ഫാ.പോള്‍ തേലക്കാടനും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തിയെന്നാണ്.

റിമാൻഡിലുള്ള  പ്രതി ആദിത്യനെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ താൻ ക്രൂര മർദനത്തിനിരയായെന്നു ആദിത്യൻ കോടതിയിൽ പരാതിപ്പെട്ടു. ആദിത്യന്റെ കാലിലെ നഖം പോലീസ് ആയുധം ഉപയോഗിച്ചു പിഴുതെടുത്തെന്നും ഇനി പോലീസിന്റെ കസ്റ്റഡിയിൽ വിടരുതെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button