Latest NewsIndia

കൂട്ടബലാത്സംഗം; ഇരയ്ക്ക് പോലീസ് കോൺസ്റ്റബിളായി നിയമനം

ആല്‍വാര്‍: ആല്‍വാറിൽ കൂട്ടബലാത്സംഗത്തിനു കേസില്‍ ഇരയായ ദളിത് യുവതിയെ പൊലീസ് കോണ്‍സ്റ്റബിളായി നിയമിച്ചു. നിയമനത്തിന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങി. യുവതിക്ക് ഉടന്‍ തന്നെ സർവീസിൽ പ്രവേശിക്കാനാകുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 26 നാണ് അഞ്ചുപേര്‍ അടങ്ങിയ സംഘം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഭര്‍ത്താവുമൊത്ത്‌ ബൈക്കില്‍ പോകുമ്പോഴായിരുന്നു തടഞ്ഞു നിർത്തി പീഡിപ്പിച്ചത് .

ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട്‌ ദമ്പതികളെ വിളിച്ച്‌ 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇതിൽ ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്‌തു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button