Kerala

മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കരുതെന്ന് നിർദേശം

ഫിഷറീസ് വകുപ്പിന്റെയും ഇന്ത്യൻ നാവിക/ തീരദേശ സേനയുടെയും നിരന്തര ബോധവത്കരണത്തിനു ശേഷവും മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തിയുടെ സമീപ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിലൂടെ സുരക്ഷാപ്രശ്‌നങ്ങളും അതിർത്തി ലംഘിച്ചാൽ അന്യരാജ്യങ്ങളുടെ കസ്റ്റഡിയിൽ മത്സ്യത്തൊഴിലാളികൾ അകപ്പെടുകയും ചെയ്യുമെന്നതിനാൽ അത്തരം മത്സ്യബന്ധനം കർശനമായി ഒഴിവാക്കണമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
മത്സ്യബന്ധന വേളയിൽ ബോട്ടുകളിൽ പ്രവർത്തിക്കുന്നവരുടെ കൈവശം ലൈസൻസ്, തിരിച്ചറിയൽ കാർഡുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ നിർബന്ധമായും ഉണ്ടാകണമെന്നും അല്ലെങ്കിൽ പിഴചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button