Latest NewsIndia

വിവാഹിതയായ യുവതിയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തു

രാജ്കോട്ട്•രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത കേസില്‍ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭിംറാവു നഗര്‍ സ്വദേശിയായ മയൂര്‍ ബത്വര്‍ എന്നയാളെയാണ് അജി ഡാം പോലീസ് അറസ്റ്റ് ചെയ്തത്. 24 കാരിയായ തന്റെ അയല്‍ക്കാരിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോട്, വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം വീട്ടിലെത്തിയ മയൂര്‍ യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കി . തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരുമാസം മുന്‍പും താന്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറഞ്ഞു.

വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ്, കൂട്ടുകാരുടെ സഹായത്തോടെ മയൂറിനെ പിടികൂടി മര്‍ദ്ദിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ബത്വറിനെ രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, യുവതിയുടെ ഭര്‍ത്താവും മൂന്ന് സഹായികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മയൂര്‍ ബത്വര്‍ പറഞ്ഞു. താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും ഭര്‍ത്താവ് ഇത് കണ്ടെത്തിയതോടെ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

മയൂറിന്റെ പരാതിയില്‍ യുവതിയുടെ ഭര്‍ത്താവിനെയും മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button