കൊച്ചി: ശ്കതമായ മഴയെ തുടർന്ന് മരം മറിഞ്ഞു വീണ് സ്കൂട്ടര്‍ യാത്രക്കാരനു ദാരുണാന്ത്യം. എടത്തല സ്വദേശി അഷ്റഫ് ആണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായ അഷ്റഫ് കളക്ട്രേറ്റിന് പുറത്തെ റോഡിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കവെ കളക്ട്രേറ്റ് വളപ്പിനുള്ളില്‍ നിന്ന വലിയ മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇയാൾ തൽക്ഷണം മരിച്ചു. ഫയര്‍ഫോഴ്സ് എത്തി മരം വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.
നേരത്തെ തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കടിച്ച് രണ്ട് പേര് മരണപ്പെട്ടിരുന്നു. രാവിലെ ആറരയോടെയായിരുന്നു സംഭവം. ചാക്ക പുള്ളിലൈൻ സ്വദേശികളായ രാധാകൃഷ്ണൻ, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്.
Post Your Comments