Latest NewsIndia

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു.  പുല്‍വാമ ജില്ലയിലെ അവന്തിപോരയ്ക്ക് സമീപം ബ്രോൂന്ദിനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് സുരക്ഷാ സൈന്യം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ സൈന്യം പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ പേരും മറ്റും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button