CricketLatest News

ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാനിന്റേതോ? ട്വീറ്റുകൾ ഇങ്ങനെ

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ് ആണെന്ന് സോഷ്യൽ മീഡിയ. മറ്റു മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം. തോന്നുമ്പോള്‍ വന്ന് പന്തെറിയണമെന്നാണ് ട്വീറ്റുകൾ വ്യക്തമാക്കുന്നത്. പാകിസ്ഥാനോട് അഫ്ഗാൻ ഏറ്റുവാങ്ങിയ തോൽവിക്ക് കാരണവും ക്യാപ്റ്റൻ തന്നെയാണെന്നാണ് വിലയിരുത്തൽ. 46ാം ഓവര്‍ എറിയാനെത്തിയത് ഗുല്‍ബാദിനാണ്. പാകിസ്ഥാന് അപ്പോൾ 30 പന്തില്‍ 46 റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. റാഷിദ് ഖാന് രണ്ടും മുജീബ് റഹ്മാന് ഒരു ഓവറും അപ്പോള്‍ ബാക്കിയുണ്ടായിരുന്നു.

ഇടയ്ക്ക് പന്തെറിയാനെത്തിയ ഗുല്‍ബാദിന് പിഴച്ചു. ആ ഓവറില്‍ വിട്ടുകൊടുത്തത് 18 റണ്‍സ് ആണ്. മത്സരത്തില്‍ പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചതും ഈ ഓവറിലെ റണ്‍സ് ആണ്. അടുത്ത ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 10 റണ്‍സ് നല്‍കി. 48ാം ഓവറില്‍ മുജീബ് റഹ്മാന്‍ രണ്ട് റണ്‍സ് മാത്രമാണ് നല്‍കിയത്. 49ാം ഓവറില്‍ റാഷിദ് ഖാന്‍ 10 റണ്‍സ് കൂടി നല്‍കിയപ്പോള്‍ അവസാന ഓവറില്‍ പാകിസ്ഥാന് വേണ്ടിയിരുന്നത് ആറ് റൺസ് മാത്രമാണ്. നെയ്ബിന്റെ നാലാം പന്തില്‍ ഇമാദ് വസീം നാല് റണ്‍സ് നേടിയതോടെ പാകിസ്ഥാൻ വിജയിക്കുകയായിരുന്നു. ഇതോടെ നായകന്റെ സ്വര്‍ത്ഥതയാണ് തോല്‍വിക്ക് കാരണമായതെന്ന് ട്വീറ്റുകള്‍ വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button