Latest NewsIndiaInternational

മദ്യരാജാവ്‌ വിജയ്‌ മല്യയെ ഇന്ത്യക്കു കൈമാറുന്നതു സംബന്ധിച്ച്‌ നിർണ്ണായക തീരുമാനം ഇന്ന്

അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യത്തില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും.

ലണ്ടന്‍: 9,000 കോടി രൂപയുടെ സാമ്ബത്തികത്തട്ടിപ്പു കേസില്‍ മദ്യരാജാവ്‌ വിജയ്‌ മല്യയെ ഇന്ത്യക്കു കൈമാറുന്നതു സംബന്ധിച്ച്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഫെബ്രുവരി നാലിനു ബ്രിട്ടീഷ്‌ ആഭ്യന്തര സെക്രട്ടറി സാജിദ്‌ ജാവിദ്‌ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യത്തില്‍ ഹൈക്കോടതി ഇന്നു വാദം കേള്‍ക്കും.

ഇതു സംബന്ധിച്ച്‌ രേഖാമൂലമുള്ള പരാതി കഴിഞ്ഞ ഏപ്രില്‍ അഞ്ചിനു കോടതി തള്ളിയിരുന്നു. വാദം നേരത്തേ പൂര്‍ത്തിയായാല്‍ കോടതിയുടെ തീര്‍പ്പ്‌ ഇന്നുതന്നെയുണ്ടാകുമെന്ന്‌ ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്‌ വക്‌താവ്‌ പറഞ്ഞു.മല്യയെ ഇന്ത്യക്കു കൈമാറുന്നതിന്‌ അനുകൂലമായ വിധിയാണു കഴിഞ്ഞ ഡിസംബറില്‍ വെസ്‌റ്റ്‌മിനിസ്‌റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതി പുറപ്പെടുവിച്ചത്‌. ഹൈക്കോടതി വിധി പ്രതികൂലമായാല്‍ മല്യയ്‌ക്കു മുന്നില്‍ മൂന്നു വഴികളാണു ശേഷിക്കുന്നത്‌.

സുപ്രീം കോടതിയേയോ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയേയോ സമീപിക്കുക. അല്ലെങ്കില്‍ ആഭ്യന്തര സെക്രട്ടറിക്കുതന്നെ നിവേദനം നല്‍കുക. പൊതുതാത്‌പര്യമുള്ള വിഷയമാണെങ്കിലേ ബ്രിട്ടീഷ്‌ സുപ്രീം കോടതി അപ്പീല്‍ അനുവദിക്കാന്‍ സാധ്യതയുള്ളൂ. അതെ സമയം ഇന്ത്യയില്‍നിന്നു താനെടുത്ത ബാങ്ക്‌ വായ്‌പകളെല്ലാം തിരിച്ചടയ്‌ക്കാന്‍ തയാറാണെന്നു മല്യ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ സന്നദ്ധത അറിയിക്കുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button