Latest NewsKerala

ഏതൊക്കെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നത് പെട്ടന്നു പറയാൻ കഴിയില്ല; പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് ഉത്തരമില്ല

തിരുവനന്തപുരം: ഏതൊക്കെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു എന്നത് പെട്ടന്നു പറയാൻ കഴിയില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. പ്രതിപക്ഷമാണ് മന്ത്രിമാർ നടത്തിയ വിദേശ യാത്രയെപ്പറ്റി ചോദ്യമുന്നയിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഏതെല്ലാം രാജ്യങ്ങൾ എത്ര പ്രാവശ്യം സന്ദർശിച്ചുവെന്നതിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ കൈവശമില്ല. എന്‍.എ.നെല്ലിക്കുന്ന് ജൂൺ 13നു നൽകിയ ചോദ്യത്തിനു ചൊവ്വാഴ്ച നൽകിയ മറുപടിയിലാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ വിവരം ശേഖരിച്ചു വരികയാണെന്നും മുഖ്യ മന്ത്രി പറഞ്ഞു.

ഏതൊക്കെ വിദേശ രാജ്യങ്ങൾ എപ്പോഴൊക്കെയാണ് സന്ദര്‍ശിച്ചതെന്നും ഇതിനു ചിലവായ തുകയെത്രയാണെന്നും ചോദ്യമുയര്‍ന്നിരുന്നു. ഓരോ യാത്രയിലും ആരൊക്കെയാണ് അനുഗമിച്ചതെന്നും അവരുടെ കര്‍ത്തവ്യമെന്തായിരുന്നുവെന്നുമായിരുന്നു അടുത്ത ചോദ്യം. ഓരോ രാജ്യങ്ങളിലും പങ്കെടുത്ത പരിപാടികളും അവയുടെ സംഘാടകരും ആരൊക്കെയാണ് എന്ന ചോദ്യത്തിനും സര്‍ക്കാരിനു മറുപടി ഇല്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button