![](/wp-content/uploads/2019/07/india-match.jpg)
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞതോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ സെമിഫൈനലില്‍ നാലാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. ജൂലൈ ഒൻപതിന് ഓള്‍ഡ് ട്രാഫോര്‍ഡിലാണ് ആദ്യ സെമിഫൈനല്‍. ജൂലൈ പതിനൊന്നിന് എഡ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ പതിനാലിനാണ് ഫൈനൽ മത്സരം.
അവസാന ദിവസം ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 9 മത്സരങ്ങളില്‍ ഏഴും ജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ടിനോടുള്ള മത്സരം തോറ്റപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരം മഴ മൂലം നടന്നിരുന്നില്ല.
Post Your Comments