KeralaLatest News

പത്തനംതിട്ടയില്‍ കോഴ്‌സ് തട്ടിപ്പ്; വൈറലായി വീഡിയോ, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: കണ്ണങ്കരയില്‍ പ്രവര്‍ത്തിക്കുന്ന റൂട്രോണിക്‌സ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ കോഴ്‌സ് തട്ടിപ്പ് നടന്നതിനെതിരെ വ്യാപക പ്രതിഷേധം. നമ്മുടെ പത്തനംതിട്ട എന്ന ഫേസ്ബുക്ക് പേജില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് നിരവധിപേര്‍ ഈ വിഷയം ഏറ്റെടുത്തത്. റൂട്രോണിക്‌സ് എന്ന സ്ഥാപനത്തില്‍ 2018ല്‍ ആറ് മാസത്തെ ഡിപ്ലോമ ഇന്‍ വെബ് എന്‍ജിനീറിങ് എന്ന കോഴ്‌സിനു ചേര്‍ന്ന ജിന്‍സി ജോസ് എന്ന വിദ്യാര്‍ത്ഥിയാണ് തട്ടിപ്പിനിരയായിരിക്കുന്നത്.

കോഴ്‌സിന് ചേര്‍ന്ന് ഒരുമാസം കഴിഞ്ഞിട്ടും പറഞ്ഞ പ്രകാരം ക്ലാസ് മുന്നോട്ട് കൊണ്ടുപോകാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സാധിച്ചില്ല. പരീക്ഷാ ഹാള്‍ടിക്കറ്റില്‍ ഡിപ്ലോമ ഇന്‍ വെബ് എന്‍ജിനീറിങ് എന്ന കോഴ്‌സിനു പകരം ഡിപ്ലോമ ഇന്‍ വെബ് ഡെവലപ്‌മെന്റ് എന്നായിരുന്നു എഴുതിയത്. ഈ സംഭവം തട്ടിപ്പ് നടത്തുകയാണ് എന്ന സംശയം ബലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പഠനം ഉപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥിയെ കൂടുതല്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കോഴ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ജിന്‍സി സ്ഥാപനമുടമയായ പ്രകാശിനെ അറിയിക്കുകയും ഫീസായി നല്‍കിയ 18,000 രൂപ തിരികെ ചോദിക്കുകയും ചെയ്തു.

എന്നാല്‍ മുഴുവന്‍ തുകയും തിരിച്ച് തരാന്‍ സാധിക്കില്ലെന്നും 9500 രൂപയെ തരാന്‍ സാധിക്കുകയുള്ളൂ എന്നും ബാക്കി തുക ടാക്‌സ് ഇനത്തില്‍ അടച്ചെന്നുമുള്ള ന്യായങ്ങളാണ് പ്രകാശന്‍ ഇവരോട് പറഞ്ഞത്. തടര്‍ന്ന് 9500 രൂപയുടെ ചെക്ക് നല്‍കാമെന്നും സ്ഥാപനത്തില്‍ നിന്നും പറഞ്ഞതിനു ശേഷം ബാങ്കില്‍ പോയാല്‍ മതിയെന്നും ജിന്‍സിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ ഉണ്ടായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വാക്കേറ്റത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനമുണ്ടായി. കുട്ടികള്‍ ഈ വിവരം പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടുകയും സ്റ്റേഷനില്‍ നിന്നു സ്ഥാപന ഉടമയെ ബന്ധപ്പെട്ടപ്പോള്‍ ഇന്ന് വന്നുകൊള്ളാമെന്നും അറിയിച്ചു. കുട്ടികള്‍ രക്ഷകര്‍ത്താക്കളെയും കൂട്ടി തിരികെ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണു അരയ്ക്കു താഴോട്ടു സ്വാധീനമില്ലാത്ത അച്ഛനും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് ജിന്‍സിയെ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വിട്ടത്. സംഭവത്തിനെതിരെ വന്‍പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.

https://www.facebook.com/NammudePathanamthittaGlobal/videos/345080866421363/

shortlink

Related Articles

Post Your Comments

Related Articles


Back to top button