KeralaLatest News

കായിക താരം അതുല്യയ്ക്ക് സഹായധനം വാഗ്ദാനം ചെയ്ത് മന്ത്രി ഇ.പി ജയരാജന്‍

ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായവുമായി മന്ത്രി ഇ.പി ജയരാജന്‍. അതുല്യയുടെ ചികിത്സയ്ക്ക് വേണ്ടി അടിയന്തിര സഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയിലൂടെയാണ് അതുല്യയുടെ നില പുറംലോകം അറിഞ്ഞത്. ഉടന്‍ തന്നെ മന്ത്രി ഇപി ജയരാജന്‍ ഇടപെട്ട് സഹായം ഉറപ്പ് നല്‍കുകയായിരുന്നു. ഫെയ്‌സ്ബുക്കില്‍ ഇതുസംബന്ധിച്ച അദ്ദേഹം പോസ്റ്റുമിട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായികതാരം അതുല്യയ്ക്ക് അടിയന്തിരസഹായമായി കായികവികസനനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടര്‍ചികിത്സയും ഉറപ്പുവരുത്തി. പത്രവാര്‍ത്തയെ തുടര്‍ന്നാണ് അതുല്യയുടെ ദയനീയാവസ്ഥ അറിഞ്ഞത്. തലച്ചോറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് അതുല്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടര്‍ന്ന് ട്രാക്കില്‍ തിരിച്ചെത്തിയ താരത്തെ വീണ്ടും അസുഖം ബാധിക്കുകയായിരുന്നു. ചെലവേറിയ ശസ്ത്രക്രിയ ആവശ്യമാണ്. ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവും ദേശീയ മീറ്റിലെ വെള്ളി മെഡല്‍ ജേതാവുമാണ്. മൈതാനത്തിലേതുപോലെ പഠനത്തിലും മികവ് കാട്ടുന്ന താരമാണ് അതുല്യ.

https://www.facebook.com/epjayarajanonline/photos/a.299624390381185/929164637427154/?type=3&__xts__%5B0%5D=68.ARAPI9g_py_h0lMSPyWrsF3WTAo_yq8TwJWMpwsEa8NjXh2Kc0bwR1sOjnnXe17dDbyuGyOPonOwSaUEBBepbgL2XWX3xky_cxK_B5hUsP33jOK9Rts6_QW0Q5XcavlvGrXbSbnkvgeWZr0Hf9PeWf55XvZYXujBwMAKSk6uSJuiLqECtdbXxM4xFvREWWhsvEzYxZGAKm-PQvnAU2IAA57NWAs3ZkeKvJEDAl5sa-6lwsSL3nkkYTUZfRNwuRtEnsJbkSET32_7QYGM0wFyZj5C63L_DYNAnUdsSGLixJUhs2bYY7Orqxa-0DLwWC0cL4i891O8vr0yxOuJ1DInQ38&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button