KeralaLatest News

വീ​ണ്ടും റെ​യ്ഡ്; ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ര​ണ്ടു ഫോ​ണു​ക​ൾ കൂ​ടി പി​ടി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഒ​ന്നാം ബ്ലോ​ക്കി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ടു ഫോ​ണു​ക​ൾ കൂ​ടി പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ഫോ​ണു​ക​ളു​ടെ എ​ണ്ണം 54 ആ​യി.

ഫോ​ണു​ക​ളും ഇ​വ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സോ​ളാ​ർ ചാ​ർ​ജ​റു​ക​ളും റെ​യ്ഡി​ൽ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നു ത​ട​വു​കാ​രെ ജ​യി​ൽ മാ​റ്റു​ക​യും സെ​ല്ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. നേ​ര​ത്തെ, ജ​യി​ലി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ജ​യി​ലു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം തെ​ളി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യ്ഡു​ക​ൾ തു​ട​രാ​ൻ ജ​യി​ൽ വ​കു​പ്പ് തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button