Latest NewsIndia

സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് ലോകനേതാക്കള്‍; നഷ്ടപ്പെട്ടത് രാജ്യത്തിന്റെ അടുത്ത സുഹൃത്തിനെയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന് ലോക നേതാക്കളുടെ ആദരം. നഷ്ടപ്പെട്ടത് ബംഗ്ലാദേശിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് കൊണ്ട് പോകുന്നതില്‍ സുഷമ സ്വരാജ് നല്‍കിയ സംഭാവനകള്‍ ബംഗ്ലാദേശ് എന്നും ഓര്‍ക്കുമെന്നും ഹസീന പറഞ്ഞു.

സുഷമ സ്വരാജിനൊപ്പം നടത്തിയ ഫലപ്രദമായ ചര്‍ച്ചകള്‍ ഓര്‍ത്തെടുത്താണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 2016ല്‍ സുഷമ സ്വരാജ് ജറുസലേം സന്ദര്‍ശിച്ചപ്പോള്‍ ഉള്ള ഓര്‍മകള്‍ പങ്കുവെച്ചാണ് മുന്‍ ഇസ്രായേലി സ്ഥാനപതി ഡാനിയേല്‍ കാര്‍മണ്‍ അനുസ്മരിച്ചത്. ഇസ്രായേലിലെ ഇന്ത്യന്‍ ജനതയ്ക്ക് എന്നും എപ്പോഴും പെട്ടെന്ന് സമീപിക്കാന്‍ സാധിച്ചിരുന്ന നേതാവാണ് സുഷമയെന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട സഹോദരി എന്നാണ് ബഹറൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ കുറിച്ചത്. എപ്പോഴും സുഷമ സ്വരാജ് തന്നെ സഹോദരന്‍ എന്നാണ് വിളിച്ചിരുന്നത്. ബഹറൈന്‍ അവരെ മിസ് ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ALSO READ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോണിയയെ വിറപ്പിച്ച തീപ്പൊരി നേതാവ്, ഇന്ത്യയുടെ വിദേശ കാര്യവകുപ്പിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വനിത

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. 2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന അവര്‍ ആരോഗ്യനില മോശമായതിനാല്‍ കുറച്ച് നാളായി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏയിംസില്‍ നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം ഡല്‍ഹിയിലെ വസതിയിലും 12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിനുശേഷം ഡല്‍ഹി റോഡ് ലോധി വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button