Latest NewsKerala

മലപ്പുറം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചതോടെ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം : മലപ്പുറം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചതോടെ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്.

Read Also :  കവളപ്പാറയില്‍ മരണപ്പെട്ടവരുടെ മൃതദേഹം ശാന്തി തീരത്ത് ആചാരപൂർവ്വം ചിത ഒരുക്കി സംസ്‌കരിച്ച് സേവാഭാരതി പ്രവർത്തകർ

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല.

Read Also : സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച്‌ ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിലെ ഹൃദയഭേദകമായ കാഴ്ചകൾ

കവളപ്പാറയില്‍ സൈനികന്റേതടക്കം രണ്ട് മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്. കാണാതായ സൈനികന്‍ വിഷ്ണു എസ് വിജയന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് ലഭിച്ചത്. സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ക്കായി ഉരുള്‍പൊട്ടല്‍ ഉണ്ടായതിന്റെ രണ്ട് ദിവസം മുമ്പാണ് വിഷ്ണു നാട്ടിലെത്തിയത്. ഇദ്ദേഹത്തിന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button