Latest NewsIndia

ന​ളി​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്രതി ന​ളി​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീട്ടി. പ​രോ​ള്‍ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ മൂന്നാഴ്ചത്തേക്കാണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പരോൾ നീട്ടിയിരിക്കുന്നത്. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ക​ഴി​ഞ്ഞ മാ​സം 25ന് ​ന​ളി​നി​യ്ക്ക് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഒരു മാസത്തെ പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. പ​രോ​ള്‍ നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ളി​നി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Read also: രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ര്‍​ശം ആ​വ​ര്‍​ത്തി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button