KeralaLatest News

നാസില്‍ അബ്ദുള്ളയുടെ ആരോപണങ്ങള്‍ തള്ളി വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലി : അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല : ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് ഞാന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണ്

അബുദാബി : വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ള തനിക്കെതിരെ ആരോപിച്ച കാര്യങ്ങള്‍ വാസ്തവമല്ലെന്ന് വ്യവസായി എം.എ.യൂസഫലി. ചെക്ക് കേസ് നല്‍കുന്നതിന് മുന്‍പൊരിക്കലും തന്റെ പ്രശ്‌നവുമായി യുവ വ്യവസായി നാസില്‍ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. തുഷാറുമായി ബന്ധപ്പെട്ട ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വര്‍ഷങ്ങളായിട്ട് നാസില്‍ അബ്ദുല്ലയോ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഞാനുമായോ, എന്റെ ഓഫിസുമായോ ബന്ധപ്പെട്ടിരുന്നില്ല.

Read Also : തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ് അവസാനിപ്പിയ്ക്കാനുള്ള കോടികള്‍ കൈമാറുന്നത് പ്രവാസി വ്യവസായി : ഒത്തുതീര്‍പ്പിന് വഴങ്ങി നാസില്‍ : പണം കിട്ടിയാല്‍ കേസ് പിന്‍വലിയ്ക്കാം

ഞാനുമായി വ്യക്തിപരമായി ബന്ധമുള്ളവരായി പോലും ഒരു നിലയ്ക്കും ബന്ധപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് ഞാന്‍ എപ്പോള്‍ എവിടെ വച്ച് പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button