Latest NewsIndia

ഷമിക്കെതിരായ അറസ്റ്റ് വാറന്റില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറന്റില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

Read also:  ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറന്റ്

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഇന്ന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ‍തിനഞ്ച് ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറന്റുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button