Latest NewsKerala

തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു, ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: തുഷാറിന് എല്ലാവരേയും വിശ്വാസമാണ് .. ആ വിശ്വാസം അവനെ ചതിച്ചു , ഒടുവില്‍ സത്യം തെളിഞ്ഞല്ലോ.. തുഷാറിന്റെ നിരപരാധിത്വത്തെ കുറിച്ച് പിതാവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. അജ്മാനിലെ യുവ വ്യവസായി നാസില്‍ അബ്ദുല്ലയുടെ ശബ്ദരേഖ പുറത്തുവന്നതോടെ സത്യം തെളിഞ്ഞെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. മാതൃകാപരമായി നിയമം നടപ്പാക്കുന്ന രാജ്യമാണ് ദുബായിയെന്നും തുഷാറിന് ഉടന്‍ നീതിലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read Also : തുഷാര്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ നാസില്‍ നടത്തിയ നീക്കം ആസൂത്രിതം : മന:പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് സൂചന : നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പൊളിയുന്നത് ആസൂത്രിത നാടകം

തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.

തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ അബ്ദുളള പറയുന്ന വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button