KeralaLatest NewsNews

ഓണം പ്രമാണിച്ച് വ്യാപക റെയ്ഡ്: 44 ഹോട്ടലുകള്‍ പൂട്ടിച്ചു; 1,316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം•ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കര്‍ശനമായ ഭക്ഷ്യസുരക്ഷാ പരിശോധന നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാന്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ആഗസ്റ്റ് 21 മുതല്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടന്നുവരുന്നു. ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്പ്പിക്കുകയും ലംഘനങ്ങള്‍ക്ക് പിഴ നല്‍കിയിട്ടുള്ളതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 21 മുതല്‍ ആരംഭിച്ച ആദ്യഘട്ട പരിശോധനയില്‍ 3,359 സ്ഥാപനങ്ങള്‍ പരിശോധിച്ചു. അതില്‍ 20,55,000 രൂപ പിഴ ഈടാക്കുകയും 1316 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 347 ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കുകയും 44 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ: ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൈയൊടിച്ചു

തിരുവനന്തപുരം ജില്ലയില്‍ 243 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തു.

കൊല്ലം ജില്ലയില്‍ 307 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 137 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 9 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 78500/- രൂപ പിഴ ഈടാക്കുകയും 76 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

ആലപ്പുഴ ജില്ലയില്‍ 281 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 121 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 299 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 103 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 31 സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുവാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു.

ഇടുക്കി ജില്ലയില്‍ 31 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 17,000 രൂപ പിഴ ഈടാക്കുകയും 9 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

എറണാകുളം ജില്ലയില്‍ 367 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,25,000 രൂപ പിഴ ഈടാക്കുകയും 187 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ 176 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പാലക്കാട് ജില്ലയില്‍ 333 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 90 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

മലപ്പുറം ജില്ലയില്‍ 350 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 141 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 3 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 306 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,70,000 രൂപ പിഴ ഈടാക്കുകയും 95 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 3 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ട്.

വയനാട് ജില്ലയില്‍ 156 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

കണ്ണൂര്‍ ജില്ലയില്‍ 223 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 33 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button