Latest NewsNewsIndia

ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം : പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും

പാറ്റ്‌ന : ഓടയില്‍ രണ്ട് ആണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തിയ സംഭവം, പൊലീസിനെതിരെ ജനരോഷവും മര്‍ദ്ദനവും. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട ആണ്‍കുട്ടികളെ തല്ലിക്കൊന്ന് ഓടയിലിട്ടതാണെന്നും, കേസ് ഇല്ലാതാക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം പൊലീസുകാരെ മുളവടിയുമായി ആക്രമിച്ചത്. രോഷാകുലരായ ജനങ്ങള്‍ പൊലീസുകാരെ തടഞ്ഞുവച്ചു മുളവടികൊണ്ടു മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരുക്കേറ്റു.

Read Also : ഈ പ്രളയകാലത്തും കേരളത്തിന് സിപിഎമ്മിന്റെ കൈത്താങ്ങ് : വെറും അഞ്ച് ദിവസംകൊണ്ട് സമാഹരിച്ചത് 22 കോടി 90 ലക്ഷം രൂപ

രക്തം വാര്‍ന്ന മുഖവുമായി ജനക്കൂട്ടത്തിനു നടുവില്‍ നില്‍ക്കുന്ന പൊലീസുകാരന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചുറ്റിലും വലിയ മുളവടികളുമായി നില്‍ക്കുന്നവരെയും കാണാം. പൊലീസുകാരന്‍ രോഷാകുലരായവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അധിക്ഷേപിക്കുന്ന ജനങ്ങളാണു ദൃശ്യങ്ങളില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button