KeralaLatest NewsNews

ചരിത്രം കുറിച്ച് കൊച്ചിന്‍ മെട്രോ; വ്യാഴാഴ്ച മാത്രം യാത്ര ചെയ്തത് ഒരുലക്ഷത്തിലധികം പേര്‍

കൊച്ചി: റെക്കോര്‍ഡ് നേട്ടവുമായി ആലുവ തൈക്കുടം മെട്രോ പാത. ആലുവ മുതല്‍ തൈക്കൂടം വരെ പുതിയതായി ആരംഭിച്ച മെട്രോയില്‍ വ്യാഴാഴ്ച രാത്രി 9.30 വരെ യാത്ര ചെയ്തത് 1,01,463 പേരാണ്. കൊച്ചി മെട്രോയുടെ യാത്രാ സര്‍വീസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ സഞ്ചരിച്ചത് വ്യാഴാഴ്ചയാണ് എന്നതിനാല്‍ തന്നെ കൊച്ചി മെട്രോയ്ക്കിത് റെക്കോര്‍ഡ് നേട്ടമാണ്.

ALSO READ: പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്
മെട്രോയുടെ ഒന്നാം പിറന്നാളിന്റെ ഭാഗമായി നല്‍കിയ സൗജന്യ യാത്രയില്‍ മെട്രോയിലേറിയവരുടെ എണ്ണം 1,55,606 വരെയെത്തിയിരുന്നു. എന്നാല്‍, യാത്രാ സര്‍വീസിലെ വലിയ റെക്കോഡ് അതല്ല. 2017 ജൂണ്‍ 26ല്‍ 98,310 പേര്‍ യാത്ര ചെയ്തതാണ് ആ റെക്കോര്‍ഡ്. മെട്രോയുടെ ആദ്യ റൂട്ടിന്റെ ഉദ്ഘാടനത്തിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഇത്രയധികം യാത്രക്കാരെത്തിയത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഈ മാസം ഏഴിന് ഭേദിച്ചിരുന്നു. 99,680 പേരാണ് അന്ന് യാത്ര ചെയ്തിരുന്നത്.

ALSO READ: യാസിന്‍ മാലിക് ഇല്ലാതെയാക്കിയത് ഭര്‍ത്താവിനെ മാത്രമല്ല, ഒരു കുടുംബത്തെ ഒന്നാകെ; നടുക്കുന്ന ആ ദിനം ഓര്‍ത്തെടുത്ത് ഐഎഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യ
മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള റൂട്ട് ഉദ്ഘാടനം ചെയ്തതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കൊച്ചി മെട്രോ അധികൃതര്‍ വ്യക്തമാക്കുന്നു. സെപ്തംബര്‍ മൂന്നിനായിരുന്നു പുതിയ പാതയുടെ ഉദ്ഘാടനം. ഇതിന് ശേഷം ഇതുവരെ 6,73,934 പേര്‍ മെട്രോയില്‍ യാത്ര ചെയ്തതായി കൊച്ചി മെട്രോ അധികൃതര്‍ പറയുന്നു. മൂന്നിന് 39,936 ആയിരുന്നു മെട്രോയിലെ യാത്രക്കാര്‍. നാല് 65,285, അഞ്ച് 72,001, ആറ് 83,490, ഏഴ് 99,680, എട്ട് 89,922, ഒന്‍പത് 91,799, 10-ന് 72,632, 11-ന് 65,382 എന്നിങ്ങനെയാണ് മറ്റു ദിവസങ്ങളിലെ കണക്ക്. വ്യാഴാഴ്ച വൈകീട്ട് നാലുവരെ 57,095 ആയിരുന്നു മെട്രോയിലെ യാത്രക്കാരുടെ എണ്ണം. ആറു മണിയോടെ ഇത് 76,593 ആയി ഉയരുകയായിരുന്നു.

2017 ജൂണ്‍ 17 മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ 2.84 കോടി യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. 40,000 മുതല്‍ 45,000 വരെയായിരുന്നു ഒരു ദിവസത്തെ യാത്രക്കാരുടെ ശരാശരി എണ്ണം. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ പുതിയ റൂട്ട് തുറന്നതോടെ ഇത് 70,000-ത്തോളമായി ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button