Latest NewsNewsIndia

ഇ-സിഗരറ്റുകൾക്ക് നിരോധനം

ന്യൂ ഡൽഹി : രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനം. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, ഇറക്കുമതി/കയറ്റുമതി, വില്‍പന, ശേഖരണം, പരസ്യം തുടങ്ങിയവ​യെല്ലാം നിരോധിച്ചുവെന്ന്​​ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ-സിഗരറ്റ് സൃഷ്ടിക്കുന്നത്. ഇ-സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാനും, ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Also read : സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍: കേന്ദ്രീകൃത കോള്‍സെന്റര്‍ തയ്യാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button