Latest NewsNewsIndia

ഭീകരത ലോകത്തിന് ആപത്ത് ; മനുഷ്യ രാശിയെ നശിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി

ജയ്പൂര്‍: ഭീകരത ലോകത്തിന് ആപത്താണെന്നും മനുഷ്യ രാശിയെ നശിപ്പിക്കുന്ന ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അക്രമം നടത്തുന്നവരെയും അശാന്തി പടര്‍ത്തുന്നവരെയും ഇല്ലാതാക്കാന്‍ ലോക നേതാക്കളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ബ്രഹ്മകുമാരിസ് സംഘടിപ്പിച്ച ആഗോള സമ്മേളനത്തിലാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ ഒറ്റപ്പെടുത്തണമെന്ന് വെങ്കയ്യ നായിഡു ലോക നേതാക്കളോട് ആവശ്യപ്പെട്ടത്.

ഇന്ത്യ ഒരിക്കലും മറ്റുള്ളവരെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും സമാധാന പരമായ സഹവര്‍ത്തിത്വത്തില്‍ പ്രവര്‍ത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സമാധാനവും വികസനവും പുരോഗതിയും സമൃദ്ധിയുമാണോ അതോ വിദ്വേഷവും രക്തച്ചൊരിച്ചിലും അക്രമങ്ങളുമാണോ തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുമാണെന്നും അദ്ദേഹം പറഞ്ഞു.

വസുധൈവ കുടുംബകം എന്ന സങ്കല്‍പ്പമാണ് എപ്പോഴും ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്നത്. സര്‍വ്വ ജന സുഖിനോ ഭവന്തു എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഇന്ത്യാക്കാര്‍. എല്ലാവരും സമാധാനത്തോടെയിരിക്കാനാണ് നാം ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button