Latest NewsNewsKuwaitGulf

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ഈ ഗള്‍ഫ് രാജ്യം

കുവൈറ്റ് : രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും നിര്‍ദേശിക്കുന്ന ഉത്തരവില്‍ ലൈസന്‍സില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കു രേഖപ്പെടുത്തുന്ന പോയിന്റുകള്‍ നേരത്തെ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ചു റെഡ് സിഗ്‌നല്‍ മറികടക്കുക, ഹൈവേകളിലും റിങ് റോഡുകളിലും ദിശ തെറ്റിചു വാഹനം ഓടിക്കുക എനീ നിയമ ലംഘനങ്ങള്‍ക്കു 4 ബ്‌ളാക് പോയിന്റുകളാണ് രേഖപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button