KeralaLatest NewsNews

വളര്‍ത്തു നായയെ പിടിക്കാന്‍ വീട്ടുമുറ്റത്ത് പുള്ളിപ്പുലിയെത്തി; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

വീട്ടിലെ സിസിടിവിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് പുള്ളിപ്പുലി വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. രാത്രി വീട്ടുമുറ്റത്തേക്ക് കയറിവരുന്ന പുള്ളിപ്പുലിയാണ് ദൃശ്യങ്ങളില്‍. മുറ്റത്ത് പടികളില്‍ മയങ്ങിക്കിടക്കുന്ന നായയെയും കാണാം. സ്ഥലമേതാണെന്ന് വിവരമില്ല. വീട്ടുമുറ്റത്ത് പതുങ്ങിയെത്തി നായയെ പിടികൂടുകയും നായ കുതറിയോടി രക്ഷപെടുന്നതും പുലി പിന്നാലെയോടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുടൂതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം വയനാട് മുത്തങ്ങ പൊന്‍കുഴി ആദിവാസി കോളനിയെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. പുലിയെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ബത്തേരി ഓഫീസ് പരിസരത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇരുളത്തുനിന്നും വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട പുലിയാണ് ഇതെന്നാണ് ആരോപണം. വിശദപരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് പുലിയെ മാറ്റിയേക്കുമെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button