Latest NewsNewsTechnology

കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ : വിവോ യു 10 വിപണിയിൽ

കുറഞ്ഞ വിലയിൽ നിരവധി ഫീച്ചറുകൾ പുതിയ വിവോ യു 10 വിപണിയിൽ. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10ൽ, ക്വാൽകോം സ്നാപ്ഡ്രാഗൺ 2.0ജിഗാ ഹേട്സ് 665എഐഇ ഒക്റ്റാ കോർ പ്രൊസസർ, 13എംപി എഐ മെയിന്‍ ക്യാമറ, 8എംപി സെല്‍ഫി ക്യമാറ, 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി,18 വാട്സ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യ എന്നിവ പ്രധാന പ്രത്യേകതകൾ. 18വാട്സ് ഫാസ്റ്റ് ചാർജിങ്ങിലൂടെ 4.5മണിക്കൂർ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാർജ് സ്റ്റോർ ചെയ്യപ്പെടും. VIVO U10

3ജിബി റാം, 32ജി ബി ഇന്റേണല്‍ സ്റ്റോറേജ്, 3ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജി ബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എന്നി മൂന്ന് വേരിയന്റുകളിൽ എത്തുന്ന ഫോണിന് യഥാക്രമം 8,990, 9,990, 10,990 എന്നിങ്ങനെയാണ് വില. ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ഫോൺ ലഭ്യമാകും.

Also read : ഓപ്പറേഷൻ പി ഹണ്ട് – 3 : സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേരെ പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button