Latest NewsUAENewsGulf

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ മലയാളി മരിച്ചു

ദുബായ് : യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു . ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയിൽ കോശി തോമസാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ബിജി തോമസ്. മക്കൾ. അലീന, അതുല്യ, അഹറോൻ.

Also read : പ്രശസ്ത ഗായിക മരിച്ച നിലയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button