Education & Career

എം.ബി.എ പ്രവേശന പരീക്ഷ: അപേക്ഷ നവംബർ 10 വരെ

2020-21 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ (കെ മാറ്റ് കേരള) കുഫോസ്‌ന്റെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും ഡിസംബർ ഒന്നിന് നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ നവംബർ പത്തിന് വൈകിട്ട് നാലിനു മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. അവസാനവർഷ ബിരുദവിദ്യാർഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫോൺ: 0471-2335133.

shortlink

Related Articles

Post Your Comments

Related Articles


Back to top button