Latest NewsNewsIndia

ലൈംഗികാതിക്രമം : പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം

ഗൂഡല്ലൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം . പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം . ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ വിമലഗിരിയില്‍ പ്ലസ് വണ്ണിന് പഠിയ്ക്കുന്ന പെണ്‍കുട്ടിയ്ക്കും മാതാവിനുമാണ് ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്നത്. ഇരുവരെയും പ്രതിയുടെ ഗുണ്ടകളെത്തി വീടിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പൊലീസിനു പരാതി നല്‍കി. പെണ്‍കുട്ടി കരാട്ടെ ക്ലാസില്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകനാണ് പ്രതിസ്ഥാനത്തുള്ളത്. സ്‌കൂളിലും പള്ളിയിലും കരാട്ടെ ക്ലാസ് പഠിപ്പിക്കുന്നത് ഒരേ അധ്യാപകനാണ്. രണ്ടിടത്തും പെണ്‍കുട്ടി ക്ലാസില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു

Read Also :  കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ കരാട്ടെ അധ്യാപകന്‍ പിടിയില്‍

പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനോടും മറ്റും ലൈംഗികമായി ഉപദ്രവിക്കപ്പെടുന്ന കാര്യം വെളിപ്പെടുത്തിയിരുന്നത്രെ. ഇക്കാര്യം പൊലീസിനു നല്‍കിയ പരാതിയിലും കാണിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കി എന്നാരോപിച്ചാണ് ഗുണ്ടാ സംഘം വീട്ടിലെത്തി പെണ്‍കുട്ടിയെയും മാതാവിനെയും ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പരാതിക്കാരും പ്രതിസ്ഥാനത്തുള്ളവരും ഗൂഡല്ലൂരില്‍ സ്ഥിരതാമസക്കാരായ മലയാളികളാണ്.

പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി പരാതി ഉയര്‍ന്നതോടെ ബാലാവകാശ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തുകയും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തിരുന്നു. ഈ സമയം കൂടുതല്‍ പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ രംഗത്തു വന്നെങ്കിലും തുടര്‍ നടപടികളിലേയ്ക്ക് കടന്നില്ലെന്നും പറയുന്നു.

സംഭവത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവതിയുടെ പിതാവും പരാതി നല്‍കുന്നതിനും മറ്റും പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പരാതിയില്‍ വൈദികരുടെ പേര് ഉള്‍പ്പെടുത്തിയത് പുറത്തു വന്നതോടെ വൈദികര്‍ പിതാവിനെ സ്വാധീനിക്കുകയും ഇവര്‍ക്ക് എതിരാക്കിയതായും മാതാവ് പറയുന്നു. പിതാവ് ഉള്‍പ്പടെയുള്ളവരാണ് പെണ്‍കുട്ടിയെയും മാതാവിനെയും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ പെണ്‍കുട്ടിക്ക് ചെവിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മാതാവിനും പരുക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button