Latest NewsKeralaIndia

സ്വരാജ് റൗണ്ടിലും പരിസരത്തും ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് : പിന്നിലെ കാരണം ഇത്

ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടത് വിവാദമായ പശ്ചാത്തലത്തില്‍, ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്.

തൃശൂര്‍ സ്വരാജ് റൗണ്ടിലും പരിസരത്തുമാണ് ലുക്ക്‌ഔട്ട് നോട്ടീസ് പതിപ്പിച്ചത്. ഉഗാണ്ട, പോളണ്ട്,തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തില്‍ മുന്‍പുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു അന്ന് കൊല്ലപ്പെട്ടത് 11ഉം 17ഉം വയസുള്ള രണ്ട് സഹോദരിമാര്‍

ഒരൊറ്റ ഡിവൈഎഫ്‌ഐ നേതാവിനെ പോലും കുറച്ചു ദിവസമായി നാട്ടില്‍ കാണാനില്ല, ഡിവൈഎഫ്‌ഐ നേതാക്കളെ എവിടെയങ്കിലും കണ്ടു കിട്ടിയാല്‍ ഉടന്‍ എകെജി സെന്ററില്‍ ഏല്‍പ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂരിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button