Latest NewsIndiaInternational

ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്, മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്

ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ് എന്നിവയാണ് തെക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങൾ.

രാജ്യാന്തര തലത്തില്‍ വളര്‍ച്ചയുടെ മുഖ്യകേന്ദ്രമായി തെക്കന്‍ ഏഷ്യയുടെ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോള്‍ തെക്കന്‍ ഏഷ്യയില്‍ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, മാലദ്വീപ് എന്നിവയാണ് തെക്കന്‍ ഏഷ്യയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങൾ.

2040 ആകുമ്പോഴേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ചയില്‍ മൂന്നിലൊന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു.പ്രകടമായ ഉദാരവല്‍ക്കരണ സാഹചര്യങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം, വന്‍തോതിലുള്ളതും യുവത്വം നിറഞ്ഞതുമായ തൊഴില്‍ ശക്തി എന്നിവയുടെ പിന്‍ബലത്തിലായിരിക്കും തെക്കന്‍ ഏഷ്യ വളര്‍ച്ചയില്‍ മുന്നിലെത്തുക.വളര്‍ച്ചാ അജന്‍ഡ’ എന്നു പേരിട്ട റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണം.

തിങ്കളാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് പുറത്തിറക്കും. 2030 ആകുമ്പോഴേക്കും മേഖലയിലെ 15 കോടിയിലേറെ വരുന്ന യുവജനം തൊഴില്‍മേഖലയിലേക്ക് എത്തും. ഉയര്‍ന്ന നിലവാരമുള്ള, തൊഴില്‍ കേന്ദ്രീകൃതമായ വളര്‍ച്ചാ പദ്ധതികളാണ് തയാറാക്കുന്നതെങ്കില്‍ ഈ യുവാക്കളായിരിക്കും തെക്കന്‍ ഏഷ്യയുടെ കരുത്ത്. ഉന്നത വിദ്യഭ്യാസ മേഖലയില് ഇന്ത്യന്‍ മുന്നേറ്റം തൃപ്തികരമാണെന്ന് ആന്‍ മേരി പറയുന്നു.

സ്വകാര്യ കമ്പനികളുടെ വളര്‍ച്ചയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യ ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങളും വേണം. ഇന്ത്യയിലുണ്ടാകുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പറ്റിയ തൊഴിലാളികളെയും സൃഷ്ടിക്കേണ്ടതുണ്ട്. കമ്പനികള്‍ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയുമുണ്ടാകരുത്. ഈ രീതിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാന്‍ ഒട്ടും വൈകരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button