തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കുന്നു. വാര്‍ഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നടത്താനാകില്ല . ഈ സാഹചര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടവയുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി ഇവിടെ കേരളത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Read Also : കേരള ബജറ്റ് ദീര്‍ഘകാല ആവശ്യവും സാധ്യതകളും പഠിച്ച് തയ്യാറാക്കിയത് -ഇ.പി ജയരാജന്
അതേസമയം, കേരളത്തിനു വാങ്ങാവുന്ന വായ്പയില്‍ കേന്ദ്ര സര്‍ക്കാര്‍ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനുപുറമേ കേന്ദ്ര നികുതി വിഹിതത്തില്‍ ഈ വര്‍ഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും.
കോര്‍പറേറ്റ് നികുതിയില്‍ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്റെ ഫലമായാണിത്. സംസ്ഥാന ജിഎസ്ടി വരുമാനത്തില്‍ 5,623 കോടി രൂപയുടെ കുറവ് ഇതിനു പുറമേയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
Post Your Comments