Health & Fitness

മുഖതേജസിനും രക്തശുദ്ധിക്കും യൗവനം നിലനിര്‍ത്താനും സര്‍വ്വാംഗാസനം

17എല്ലാ അവയവങ്ങള്‍ക്കും ഗുണപ്പെടുന്നതാണ് സര്‍വ്വാംഗാസനം. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ക്ക് ഈ ആസനം ചെയ്യുന്നത് വളരെ പ്രയോജനകരമാണ്.

മുഖത്തേക്ക് നല്ല രീതിയില്‍ രക്തയോട്ടം നടക്കുന്നതിനാല്‍ ഈ ആസനം ചെയ്യുന്നത് വഴി മുഖതേജസ് വര്‍ധിക്കും. ശബ്ദസ്ഫുടത കൂടാനും ഇത് ഉപകരിക്കും.രക്തശുദ്ധീകരണം, നട്ടെല്ലിന്റെ ആരോഗ്യം, മാനസിക പിരിമുറുക്കത്തിന് അറുതി വരുത്തല്‍ തുടങ്ങിയവയെല്ലാം സര്‍വ്വാംഗാസനത്തിന്റെ പ്രയോജനങ്ങളായി പറയുന്നു.

ചെയ്യേണ്ട വിധം

കാല്പാദങ്ങളും മുട്ടുകളും ചേര്‍ത്തുവച്ചു മലര്‍ന്നുകിടക്കുക.
കാല്‍മുട്ടുകള്‍ അല്പം മടക്കി അരക്കെട്ട് മുകളിലേക്കുയര്‍ത്തുക.
കൈമുട്ടുകള്‍ തറയിലൂന്നിക്കൊണ്ട് അരക്കെട്ടിനെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തുക.
ശരീരം ബാലന്‍സ് ചെയ്തുനിര്‍ത്തി ശ്വാസോച്ഛ്വാസം സാധാരണ പോലെ ചെയ്തുകൊണ്ടിരിക്കുക.
ഇങ്ങനെ നിന്നുകൊണ്ട് കൈകള്‍ കുറച്ചു കൂടി ശരീരത്തിനെ മുകളിലേക്ക് തള്ളി ഉടല്‍ കുത്തനെ നില്‍ക്കും വിധത്തിലാക്കുക.
താടി, നെഞ്ചിനോട് ചേര്‍ന്ന്നില്‍ക്കണം.
സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക.

ആദ്യപടി ഒരു മിനിറ്റിനു ശേഷം പടിപടിയായി സമയം ദീര്‍ഘിപ്പിച്ച് അഞ്ചുമിനിറ്റ് വരെയാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button