KeralaLatest NewsNews

മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്ര, കോടതി ഉത്തരവുകളൊന്നും പാലിക്കുന്നില്ല; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു

കൊച്ചി: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകളൊന്നും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശയാത്രയിലാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇരിങ്ങാലക്കുടയില്‍ ഭൂമി ഏറ്റെടുത്ത് ഉടമയ്ക്ക് നഷ്ടപരിഹാരം കൊടുത്തില്ലെന്ന കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ALSO READ: കേരളത്തില്‍ കൊലയും കവര്‍ച്ചയും വര്‍ധിച്ചു : ബംഗാളികളും ബീഹാറികളും കൂട്ടത്തോടെ കേരളം വിടുന്നു : കേരളം വിട്ടവരില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലകളില്‍ പണിയെടുക്കുന്നവര്‍

ഐഎഎസുകാര്‍ ഫലപ്രദമായല്ല പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നമെന്താണെന്ന് അവര്‍ക്ക് അറിയില്ല, എസി മുറിയിലിരുന്ന് അവര്‍ ഉത്തരവിറക്കുകയാണ്. മന്ത്രിമാര്‍ക്ക് വിദേശ യാത്രകള്‍ നടത്തുന്നത് മാത്രമാണ് താത്പര്യമെന്നും അവര്‍ ഉദ്യോഗസ്ഥരുടെ തടവറയിലാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button