Latest NewsNewsInternational

അഗ്നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കും ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ്

ന്യൂസിലാന്‍ഡ്; അഗ്‌നിപര്‍വ്വതം ഇനിയും പൊട്ടിത്തെറിയ്ക്കും ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് . നിരവധി വിനോദ സഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന ദ്വീപാണ് ന്യൂസിലന്‍ഡിലെ വൈറ്റ് ദ്വീപ്. കഴിഞ്ഞ ദിവസം ഇവിടെ സ്ഫോടനം നടക്കുമ്പോഴും പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്നു. കാലങ്ങളായി പുകഞ്ഞ് നില്‍ക്കുന്നതിനാല്‍ അഗ്നിപര്‍വ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ കാഴ്ച്ച കാണാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയത്.

Read Also : 10 കോടി മനുഷ്യരുടെ ജീവനെടുക്കുന്ന കടലിനടിയിലെ ആ അഗ്നിപര്‍വ്വതം ഏത് നിമിഷവും പൊട്ടിത്തെറിയ്ക്കും : മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

സഞ്ചാരികള്‍ ഇവിടെ ഉള്ള സമയത്താണ് അപ്രതീക്ഷിതമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശികസമയം 2.15 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ അനവധി പേര്‍ മരിച്ചതായും പലരെയും ഇപ്പോഴും ദ്വീപില്‍ കാണാതായതായും പോലീസ് പറഞ്ഞു. അതേസമയം ഇവിടെ എപ്പോള്‍ വേണമെങ്കിലും സ്ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മുന്നിറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗവേഷകര്‍.

പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം അഗ്നിപര്‍വ്വതം കാണാനായി ഇവിടെ എത്തിച്ചേരുന്നത്. ന്യൂസിലന്റിന്റെ സജീവ പര്‍വ്വതങ്ങളുടെ പട്ടികയില്‍പ്പെടുന്ന വൈറ്റ് ഐലന്‍ഡ്, വക്കാരി അഗ്നിപര്‍വതം എന്നും അറിയപ്പെടുന്നു. ഈ അഗ്നിപര്‍വ്വതത്തിന്റെ 70 ശതമാനം കടലിനടിയിലാണ്.
1769 -ല്‍ പര്യവേക്ഷകനായ ക്യാപ്റ്റന്‍ ജെയിംസ് കുക്കാണ് ‘വൈറ്റ് ഐലന്‍ഡ്’ എന്ന പേര് അതിനു സമ്മാനിച്ചത്. എപ്പോഴും മേഘങ്ങളുടെ വെള്ളപ്പുതപ്പാല്‍ മൂടിയിരിക്കുന്നത് കൊണ്ടായിരിക്കും ഈ പേര് വീണത്. 24 വര്‍ഷത്തോളം തുടര്‍ച്ചയായ പൊട്ടിത്തെറികള്‍ നടക്കുന്ന ഇവിടെ 2011 -ലാണ് രണ്ടാമത്തെ പൊട്ടിത്തെറിയുടെ പരമ്പര ആരംഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button