Latest NewsKeralaNews

ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്; മുഖ്യമന്ത്രിക്കെതിരെ അലന്‍ ഷുഹൈബിന്റെ മാതാവ്

കോഴിക്കോട്: അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി അലന്‍ ഷുഹൈബിന്റെ മാതാവ് സബിത. എല്ലാ ഭരണകൂടങ്ങളും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുകയാണെന്നും അത്തരക്കാരുടെ ഈഗോകള്‍ നിരപരാധികളെ തടവിലാക്കുകയാണെന്നും അവർ പറയുകയുണ്ടായി. ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണ്. ശാരീരികമായി മാത്രമേ അലനെ ജയിലില്‍ അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. അവന്റെ ചിന്തകളെ തടവിലിടാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും സബിത പറഞ്ഞു.

Read also: “അലനും, താഹയും ചായ പീടികയിൽ ചായ കുടിച്ചോണ്ടിരുന്നപ്പോൾ വെറുതെ പൊലീസ് ചെന്ന് അറസ്റ്റ് ചെയ്തതല്ല, അവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്” – മുഖ്യമന്ത്രി പിണറായി വിജയൻ

ഇരുവരെയും അറസ്റ്റ് ചെയ്‌ത നടപടിയെ ന്യായീകരിച്ച് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്. യു.എ.പി.എ ചുമത്തിയത് മഹാപരാധമല്ല; അലനും താഹയും പരിശുദ്ധന്‍മാരാണെന്ന ധാരണ വേണ്ടെന്നും പിണറായി പറഞ്ഞിരുന്നു. അവരെന്തോ പരിശുദ്ധന്‍മാരാണെന്നും ഒരു തെറ്റും ചെയ്യാത്തവരാണെന്നുമുള്ള ധാരണവേണ്ട. ചായകുടിക്കാന്‍ പോയപ്പോള്‍ പിടിച്ചതാണെന്ന് ആരും കരുതേണ്ടതില്ലെന്നുമായിരുന്നു പിണറായി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button