ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യാന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന്റെ പ്രതിഷേധം വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതിഷേധിക്കട്ടെയെന്നും പൗരത്വ ഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അമിത് ഷാ രാജസ്ഥാനിലെ ജോദ്പൂരിൽ പറഞ്ഞു.
Union Home Minister Amit Shah in Jodhpur, Rajasthan on #CitizenshipAmendmentAct: Rahul baba kanoon padha hai, toh kahin par bhi charcha karne ke liye aajao. Nahi padha hai toh main Italian mein bhi iska anuvaad karke apko bhej deta hun, usko padh lijiye. pic.twitter.com/5QKN3YdyW6
— ANI (@ANI) January 3, 2020
ഇതുവരെ നിയമമെന്താണെന്ന് രാഹുൽ ബാബ പഠിച്ചിട്ടില്ല. രാഹുൽ ബാബ ആദ്യം നിയമത്തിന്‍റെ പകർപ്പ് വായിക്കട്ടെ. ഇനി ഇറ്റാലിയനിലാക്കി പരിഭാഷപ്പെടുത്തിത്തരണോ? അതിനും സർക്കാർ തയ്യാറാണെന്നും പഠിച്ചുവന്നാൽ എവിടെ വച്ചും പരസ്യ സംവാദത്തിന് ഒരുക്കമാണെന്നും അമിത് ഷാ പറഞ്ഞു. കൂടാതെ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു.
എത്ര വേണമെങ്കിലും തെറ്റായ വിവരങ്ങൾ നിങ്ങൾ പരത്തിക്കോളൂ ഇനി രാജ്യത്തെ പ്രതിപക്ഷം ഒന്നിച്ച് വന്ന് ബിജെപിക്ക് എതിരെ നിന്നാലും ഒരടി പിന്നോട്ട് പോകാൻ തയ്യാറല്ല. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി മഹദ്‌വ്യക്തിത്വമായ വീര്‍ സവര്‍ക്കറിനെതിരെ പോലും കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി
Post Your Comments