Latest NewsNewsInternational

ടേക്ക് ഓഫിന് മുന്‍പ് വിമാനം ടാക്സി വേയില്‍ നിന്നും തെന്നിമാറി

ഗ്രീൻ ബേ • ഓസ്റ്റിൻ സ്ട്രോബെൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വെയില്‍ നിന്ന് ഒരു വിമാനം തെന്നിമാറി. ശനിയാഴ്ച രവിലീനു സംഭവം.

107 യാത്രക്കാരുമായി അറ്റ്ലാന്റയിലേക്ക് പുറപ്പെട്ട ഡെൽറ്റ വിമാനം പറന്നുയരുന്നതിനുമുമ്പ് ടാക്സി ലൈനില്‍ നിന്നും തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ യാത്രക്കാരെ ബസില്‍ ഗേറ്റിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു.

ആർക്കും പരിക്കില്ലെന്നും എയർപോർട്ട് ഡയറക്ടർ മാർട്ടി പിയറ്റ് പറഞ്ഞു. ചാറ്റൽമഴയാണ് അപകട കാരണമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ മരവിപ്പിക്കുന്ന ചാറ്റൽമഴ നഗരത്തില്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button