KeralaLatest NewsNews

‘മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ല, സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ്

മുത്തൂറ്റ് എം ഡിയെ കല്ലെറിഞ്ഞത് സി ഐ ടി യുക്കാരായ പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എം എല്‍ എ. എന്നാല്‍ അങ്ങനെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ലെന്നും അക്രമത്തിന് പിന്നില്‍ പ്രതിഷേധക്കാര്‍ അല്ലെന്നും മുത്തൂറ്റില്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് മുത്തൂറ്റ് എം ഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജോര്‍ജ് അലക്സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം രണ്ടാം തീയതി മുതല്‍ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടന്നുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button