KeralaLatest NewsNews

പിവി. അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐ; കളക്ടര്‍ പറഞ്ഞതാണ് ശരി

മലപ്പുറം: പിവി. അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഐ. പ്രളയ കാലത്ത് നന്നായി പ്രവര്‍ത്തിച്ച കളക്ടറെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. ആദിവാസി വീട് നിര്‍മ്മാണം പിവി.അന്‍വര്‍ തടഞ്ഞത് അംഗീകരിക്കാനും കഴിയില്ല. കൂടാതെ എംഎല്‍ ഐയെ എതിര്‍ത്ത കളക്ടറുടെ നിലപാടാണ് ശരി എന്നും സിപിഐ പറയുന്നു. സിപിഐ നിലപാട് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.  നാളത്തെ ജില്ലാ എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യും.

കവളപ്പാറ ദുരന്തത്തിന്റെ ഇരകള്‍ക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കളക്ടര്‍ സ്വന്തം നിലയക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എംഎല്‍എയും ദുരിത ബാധിതരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വീട് നിര്‍മിക്കാന്‍ മുന്‍കൂറായി നല്‍കുന്ന 50000 രൂപ നല്‍കാന്‍ പോലും കളക്ടര്‍ തയ്യാറാകുന്നില്ലെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. കവളപ്പാറയില്‍ ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും 28 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍ ദുരിത ജീവിതം നയിക്കുകയാണ്. കളക്ടര്‍ സ്വന്തം നിലയ്ക്ക് നിലമ്പൂര്‍ ചെമ്പന്‍ കൊല്ലിയില്‍ ഭൂമി വാങ്ങി 35 വീടുകള്‍ നിര്‍മിക്കുകയും അത് കവളപ്പാറക്കാര്‍ക്ക് നല്‍കാനാവില്ലെന്ന് അറിയച്ചതായുമാണ് എംഎല്‍എ ആരോപിച്ചത്.

എന്നാല്‍ പി.വി. അന്‍വറിന് രൂക്ഷ ഭാഷയില്‍ തന്നെ മറുപടിയുമായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലികും രംഗത്തെത്തയിരുന്നു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ വഴിവിട്ട കാര്യങ്ങള്‍ക്കു നിര്‍ബന്ധിക്കുന്നുവെന്ന് കലക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അതെ, ഞാന്‍ അഹങ്കാരിയാണെന്ന തലക്കെട്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ ഫേസ്ബുക്ക് പേജിലാണ് കളക്ടര്‍ പോസ്റ്റിട്ടിത്. ചെമ്പന്‍ കൊല്ലിയിലെ വീട് നിര്‍മാണം തടഞ്ഞാല്‍ നിയമപരമായി തന്നെ നേരിടും. വീട് സ്‌പോണ്‍സര്‍ ചെയ്യുന്ന ഫെഡറല്‍ ബാങ്ക് നടന്ന കാര്യങ്ങളില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. നിര്‍മാണം തടയാന്‍ ആരെയും അനുവദിക്കില്ലെന്ന് ജാഫര്‍ മാലിക് ഉറപ്പിച്ച് പറഞ്ഞു. കവളപ്പാറ നിവാസികള്‍ക്ക് വേണ്ടി കണ്ടെത്തിയ സ്ഥലത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്തതിന് പിന്നില്‍ ചിലരുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും കളക്ടര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button