KeralaLatest NewsIndiaNews

അസംബ്ലിക്കിടെ കൈക്കുപ്പി കോലുമിഠായി നുണഞ്ഞ് വിദ്യാര്‍ത്ഥി ; സ്‌കൂള്‍കാലത്തേക്ക് കൂട്ടികൊണ്ടു പോയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പഴയ യു.പി.സ്‌കൂള്‍ കാലഘട്ടം ഗൃഹാതുരതയോടെ ഓര്‍ക്കാത്തവരുണ്ടാകില്ല. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച ആ സ്‌കൂള്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സ്‌കൂള്‍ അസംബ്ലിയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വനിഷ് ശരണ്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സ്‌കൂള്‍ കാലത്തിലെ വികൃതികളെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. അസംബ്ലിക്കിടെയുള്ള ഈശ്വരപ്രാര്‍ഥന ഉറക്കെ ചൊല്ലുന്ന കുട്ടികളാണ് വിഡിയോയിലുള്ളത്. എന്നാല്‍ പ്രാര്‍ഥന ചൊല്ലുന്നതിനിടയില്‍ ‘കണ്ണടച്ച്’ആരുമറിയാതെ കോലുമിഠായി ആസ്വദിച്ച് കഴിക്കുന്ന ഒരു കുട്ടി.

പ്രാര്‍ഥനയ്ക്കിടയില്‍ കൂപ്പിയ കൈയ്യില്‍ മിഠായി ഒളിപ്പിച്ചാണ് അവന്‍ നില്‍ക്കുന്നത്. പാട്ടിനിടയില്‍ ഒരു ഗ്യാപ് കിട്ടിയാലുടന്‍ മിഠായി നുണയുകയും ചെയ്യുന്നുണ്ട് ആ വിദ്യാര്‍ത്ഥി. പക്ഷെ കോലുമിഠായി കഴിക്കുകയും ഒപ്പം ഉച്ചത്തില്‍ പ്രാര്‍ഥന ചൊല്ലുകയും ചെയ്യുന്ന ആ കുട്ടിയുടെ ദൃശ്യങ്ങള്‍ ആരിലും ഒന്ന് ചിരിയുണര്‍ത്തും. കാരണം വല്യഭാവമൊന്നും കക്ഷിയുടെ മുഖത്ത് വരുന്നതേയില്ല. കട്ട സീരിയസായാണ് പ്രാര്‍ഥന. ആര്‍ക്കും എളുപ്പത്തില്‍ ബന്ധം തോന്നാവുന്ന ഒന്ന് എന്ന കുറിപ്പോടെയാണ് അശ്വനിഷ് കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ട്വിറ്ററില്‍ തരംഗമായി. കുട്ടികളുടെ നിഷ്‌കളങ്കതയുടെ പ്രതീകമാണ് ഇത്തരം പെരുമാറ്റങ്ങളെന്നുതുടങ്ങി, സ്വന്തം സ്‌കൂള്‍ കാലഘട്ടത്തെ വികൃതികള്‍ എന്നും ഇതൊക്കെ ചെയ്യാത്ത ആരാണ് ഉള്ളതെന്നും എല്ലാവരും പെട്ടെന്ന് സ്‌കൂള്‍ കാലത്തേക്ക് തിരിച്ചുപോയി എന്നൊക്കെ പലരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button