Latest NewsNewsIndia

കോൺഗ്രസ് ഗ്രൂപ്പ് പോര്: നേതാക്കൾ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ മുല്ലപ്പള്ളി

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി ഗ്രൂപ്പുകള്‍ തമ്മിലുള്ള വടം വലിക്ക് മുന്നില്‍ കീഴടങ്ങുന്നതിന് തയ്യാറാകാതെ ഉറച്ച നിലപാടില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനസംഘടനയുടെ ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍കാണ് ഹൈക്കമാണ്ട് അംഗീകാരം നല്‍കിയത് എന്ന് വ്യക്തം.

പല തവണ ചര്‍ച്ച നടത്തി പലകുറി മാറ്റങ്ങള്‍ വരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഒരാള്‍ക്ക്‌ ഒരു പദവി എന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ച പല നേതാക്കള്‍ക്കും ആദ്യഘട്ട പട്ടിക വ്യക്തമായ സന്ദേശമാണ് നല്‍കിയത്.രണ്ടാം ഘട്ട പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റ്റ് മാരെ ഉള്‍പ്പെടെ പ്രഖ്യാപിക്കാനുമുണ്ട്.

നിലവില്‍ ഏറ്റവും കൂടുതല്‍ തര്‍ക്കം നില നില്‍ക്കുന്നത് വര്‍ക്കിംഗ് പ്രസിഡണ്ട്‌ സ്ഥാനത്ത് ആരൊക്കെ വരണം എന്നതിനെ ചൊല്ലിയാണ്.അതേ സമയം ഇപ്പോള്‍ പ്രഖ്യാപിച്ച പദവികളില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും മതിയായ പ്രാതിനിധ്യം ഇല്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സമുദായ പരിഗണന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കുന്നുണ്ട്.

എ ഐ ഗ്രൂപ്പുകളുടെ ഭാഗമായി നില്‍ക്കാതെ രണ്ട് ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തി ഹൈക്കമാണ്ടിനെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചായിരുന്നു മുല്ലപ്പള്ളിയുടെ ഓരോ ചുവട് വെയ്പ്പും. അതുകൊണ്ട് തന്നെ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തെ അവഗണിച്ച്‌ മുന്നോട്ട് പോകുന്നതിനും മുല്ലപ്പള്ളിക്ക് കഴിഞ്ഞു.നേരത്തെ പൗരത്വ നിയമ ഭേദഗതിയില്‍ ഇടത് പക്ഷവുമായി ചേര്‍ന്ന് സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം വേണ്ടെന്ന നിലപാട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരിച്ചിരുന്നു.

ALSO READ: പൗരത്വ നിയമ ഭേദഗതി: മിമിക്രി മത്സരം നടക്കുമ്പോൾ സ്ഥിരം നമ്പറുകളാണ് മിക്ക കുട്ടികളും അവതരിപ്പിക്കുന്നത്; മനുഷ്യ ശൃംഖലയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍

ആദ്യം ഈ നിലപാടിനെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ പിന്നീട് സംയുക്ത പ്രക്ഷോഭത്തിന് തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. അത് രാഷ്ട്രീയമായി മുല്ലപ്പള്ളിയുടെ നിലപാടിന് ലഭിച്ച അംഗീകാരമായി മാറുകയായിരുന്നു.സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടാതെ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാതെ കാര്യങ്ങള്‍ തന്‍റെ വരുതിയിലാക്കുന്നതിന് ഇതുവരെ കെപിസിസി അധ്യക്ഷന് കഴിഞ്ഞു. എന്നാല്‍ ഇനി ഗ്രൂപ്പുകളുടെ നീക്കം എന്തായിരിക്കുമെന്നതാണ് കാത്തിരിന്നു കാണേണ്ട കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button